Saturday, April 11, 2026
Google search engine
Homeഏവരെയും ചിരിപ്പിച്ച ശ്രീനിവാസൻ ഒരിക്കൽ എന്നെയും ചിരിപ്പിച്ചപ്പോൾ.. കല്ലട നാരായണപിള്ളയുടെ ഓർമ്മക്കുറിപ്പ്

ഏവരെയും ചിരിപ്പിച്ച ശ്രീനിവാസൻ ഒരിക്കൽ എന്നെയും ചിരിപ്പിച്ചപ്പോൾ.. കല്ലട നാരായണപിള്ളയുടെ ഓർമ്മക്കുറിപ്പ്

വർഷം 1991 ഡിസംബർ മാസത്തെ തണുപ്പുള്ള പുലരി. ആലപ്പുഴയിലെ സിനിമാക്കാർ തങ്ങുന്ന റയ്ബാൻ ഹോട്ടലിന് മുന്നിലെത്തി സെക്യൂരിറ്റിക്കാരൻ ഒരു ചെറുപ്പക്കാരനായിരുന്നു എന്നേകണ്ടതും അടുത്തേക്ക് ഓടിവന്നിട്ട് ഒറ്റ ചോദ്യം സാറാണോ ഇതിലെ നായകൻ ഞാൻ പെട്ടെന്ന് ഞെട്ടി ചിരിച്ചു കൊണ്ട് പറഞ്ഞൂ ഞാനല്ല പക്ഷേ അയാൾക്ക് വിശ്വാസം വന്നില്ല.അന്ന് എനിക്ക് വയസ് ഇരുപത് അലക്കിത്തേച്ച തൂ വെള്ള ഖദർ ഷർട്ടും മുണ്ടും പോക്കറ്റിൽ ചുവന്ന പേന കൈയ്യിൽ വിദേശത്തുനിന്ന് കൊണ്ടുവന്ന ആരെയും ആകർഷിക്കുന്ന ചുവപ്പ് കലർന്ന ലതർ വാച്ച് കാലിൽ വിലകൂടിയ ലതർ ചെരുപ്പ് എന്റെ നിൽപ്പും ഭാവവും എല്ലാം കണ്ടപ്പോൾ സെക്യൂരിറ്റിക്കാരൻ ഞാനാണ് നായകൻ എന്ന് ഒറ്റ നോട്ടത്തിൽ ചിന്തിച്ചതാണ്.കൂടാതെ മറ്റൊരു കാരണവും കൂടിയുണ്ട് അക്കാലത്തെ പ്രധാന പത്രങ്ങളെല്ലാം വെള്ളിയാഴ്ചദിവസങ്ങളി ൽ അരപ്പേജ് സിനിമ വാർത്തകൾ കൂടി കൊടുത്തു തുടങ്ങിയ സമയം അന്ന് അവിടെ നടന്ന സിനിമ ഷൂട്ടിങ് വിശേഷങ്ങളും പത്രങ്ങളിൽ വന്നിരുന്നു.
‘ഒരു സാമൂഹിക പ്രവർത്തകന്റെ കഥയുമായി കലാധരൻ ചിത്രം’ എന്ന തലക്കെട്ടോടെയായിരുവാർത്തകൾ വന്നിരുന്നത്.സിനിമയുടെ പേര് ‘നെറ്റിപ്പട്ടം’ സംവിധാനം കലാധരൻ അഭിനയിക്കുന്നവർ ശ്രീനിവാസൻ,നെടുമുടി വേണു, ബോബി കൊട്ടാരക്കര,നടി രേഖ തുടങ്ങിയവരെല്ലാമുണ്ട്.
സാമൂഹിക പ്രവർത്തകന്റെ കഥ യായതിനാലാണ് ഞാനാണ് നായകനെന്ന് സെക്യൂരിറ്റി ക്കാരൻ ചിന്തിക്കാൻ കാരണമായത്.ഞാൻ സംവിധായകന്റെ മുറി ലക്ഷ്യമാക്കി ഹോട്ടലിലെ രണ്ടാം നിലയിലെത്തി യതും ആദ്യ റൂം തുറന്ന് ഒരാൾ പുറത്തേക്ക് വന്നു അത്‌ സാക്ഷാൽ ശ്രീനിവാസൻ അന്ന് രാവിലെ കണിക്കണ്ടത്എന്നേ മേക്കപ്പില്ലാത്ത ശ്രീനിവാസനെ കണ്ട് ഞാൻ ഞെട്ടി പെട്ടന്ന് അദ്ദേഹം എന്നേ നോക്കി പുഞ്ചിരിച്ചു.ഞാൻ നടന്ന് സംവിധായകന്റെ മുറി യിലേക്ക്പോയി.
കുറേ കഴിഞ്ഞ് പ്രൊഡക്ഷൻ മാനേജർ നങ്യാശേരി ശിവരാമൻ വന്ന്.എന്നേയും കഥാ കൃത്ത് ശശിധരൻ ആറാട്ടു വഴിയേയും ഒരു കാറിൽ കയറ്റി ലൊക്കേഷനിലേക്ക് വിട്ടു.
ആദ്യമായിട്ടാണ് ഞാൻ ഒരു സിനിമ ലൊക്കേഷനിൽ എത്തുന്നത്.
ആലപ്പുഴയിലുളള ആര്യാട് കുഞ്ചാക്കോയുടെ സ്റ്റുഡിയോയിലാണ് ഏത്തപ്പെട്ടത്.കുറച്ചു കഴിഞ്ഞപ്പോൾ ശ്രീനിവാസൻ,രേഖ നെടുമുടി, ബോബൻ തുടങ്ങിയവരും എത്തി.
നടൻമാരുടെ അടുത്തേക്ക്ചെന്ന എന്നേ കണ്ടപ്പോൾ തന്നെ ശ്രീനിവാസൻ പറഞ്ഞത് വന്നല്ലോ നായകൻ എല്ലാവരും ചിരിച്ചു. ഞാനും ചിരിച്ചു.
തിക്കുറിശ്ശി സുകുമാരൻ നായരുടെ “റോസി’ സിനിമ മാസികയ്ക്ക് റിവ്യൂ എഴുതുക കൂടാത ജേഷ്oനായാ സംവിധായകൻ കലാധരനെ കാണുക ഇതായിരുന്നു എന്റെ ദൗത്യം ഞാൻ മടങ്ങും വരെയും ശ്രീനിവാസൻ എപ്പോഴും എന്റെ ഓരോ ചലനങ്ങളും ശ്രദ്ധിക്കുകയും അടുത്തിരിക്കുന്നവരുമായി എന്നേ ചൂണ്ടി താമശകൾ തട്ടി വിട്ട് ചിരിക്കുന്നത് കാണാമായിരുന്നു.
അത് ഇന്നും മായാതെ മറയാതെ നിൽക്കുന്നു.അതുല്യ കലാകാരനായിരുന്നു ശ്രീനിവാസൻ തന്റെതായ ഒരു സിനിമാ മേഖല സൃഷ്ടിച്ച ശ്രീനിവാസനും നമ്മേ വിട്ട് പോയിരിക്കുന്നു.ഏവരെയും ചിരിപ്പിച്ച് കടന്നു പോയശ്രീനിവാസന്.
ആദരാഞ്ജലികൾ 🌹

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments