Wednesday, April 8, 2026
Google search engine
HomeNews'വാഷിങ്ടനെയും ഇഷാനെയും എന്തിനാണ് ടീമിലെടുത്തത്? പകരം ഉള്‍പ്പെടുത്തേണ്ടിയിരുന്ന 2 പേരുണ്ട്': വിമര്‍ശിച്ച് മുന്‍ താരം

‘വാഷിങ്ടനെയും ഇഷാനെയും എന്തിനാണ് ടീമിലെടുത്തത്? പകരം ഉള്‍പ്പെടുത്തേണ്ടിയിരുന്ന 2 പേരുണ്ട്’: വിമര്‍ശിച്ച് മുന്‍ താരം

മുംബൈ: 2026 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദറിനെയും ഇഷാന്‍ കിഷനെയും ഉള്‍പ്പെടുത്തിയതു ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍. എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് വസീം ജാഫറിന്റെ അഭിപ്രായപ്രകടനം. ഇരുവര്‍ക്കും പകരം യശസ്വി ജയ്സ്വാളിനെയും ജിതേഷ് ശര്‍മയെയും ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നെന്നും ജാഫര്‍ പറഞ്ഞു.
”എന്തുകൊണ്ട് ജയ്സ്വാളും ജിതേഷും ഇല്ല? ഇഷാനും വാഷിക്കും പകരം അവരെയാണ് ഞാന്‍ തിരഞ്ഞെടുക്കുക. അക്ഷര്‍ വൈസ് ക്യാപ്റ്റന്‍ ആണ്, അതിനാല്‍ അദ്ദേഹം തീര്‍ച്ചയായും കളിക്കും. വരുണിനും കുല്‍ദീപിനും പകരം വാഷിയെ കളിപ്പിക്കാന്‍ കഴിയില്ല. ടീമില്‍നിന്നു പുറത്താകാന്‍ മാത്രം ഒരു തെറ്റും ജിതേഷ് ചെയ്തിട്ടില്ല. യശസ്വി, എന്തുകൊണ്ടാണ് അദ്ദേഹം ആദ്യം അവിടെ ഉണ്ടാകണമെന്ന് വിശദീകരിക്കേണ്ടതില്ല.” ജാഫര്‍ തന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പര വിജയിച്ച ടീമിലും വാഷിങ്ടന്‍ സുന്ദറുണ്ടായിരുന്നു. എന്നാല്‍ അഹമ്മദാബാദില്‍ നടന്ന അവസാന മത്സരത്തില്‍ മാത്രമാണ് താരം ഇടംപിടിച്ചത്. ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമിലെ നാലു സ്പിന്നര്‍മാരില്‍ ഒരാളായിട്ടാണ് വാഷിങ്ടന്‍ സുന്ദറെ ഉള്‍പ്പെടുത്തിയത്. അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരാണ് മറ്റു സ്പിന്നര്‍മാര്‍. എന്നാല്‍ ബാറ്റിങ്ങിലെ വാഷിങ്ടന്‍ സുന്ദറിന്റെ മികവും താരത്തെ ഉള്‍പ്പെടുത്തുന്നതില്‍ നിര്‍ണായകമായി.
മറുവശത്ത്, ജിതേഷ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളും കളിച്ചിരുന്നു. രണ്ട് ഇന്നിങ്‌സുകളിലായി 37 റണ്‍സും നേടി. എന്നാല്‍ ട്വന്റി20 ലോകകപ്പില്‍നിന്നു താരം പുറത്താകുകായിരുന്നു. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ എത്തിയതോടെയാണ് ജിതേഷിനു സ്ഥാനം നഷ്ടപ്പെട്ടത്. സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ ബലത്തിലാണ് ഇഷാന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. 2024 ട്വന്റി20 ലോകകപ്പ് ടീമിന്റെ ഭാഗമായി യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ ഓപ്പണറായി സ്ഥാനം ഉറപ്പിച്ചതോടെയാണ് ട്വന്റി20 ടീമില്‍നിന്നു പുറത്തായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments