Saturday, June 6, 2026
Google search engine
HomeNewsKerala Newsശബരി വിമാനത്താവളം സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം റദ്ദാക്കി: വെട്ടിലായി സ്ഥലമുടമകള്‍; പലരും പുതിയ സ്ഥലത്തിന് അഡ്വാന്‍സ് നല്‍കിയവര്‍

ശബരി വിമാനത്താവളം സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം റദ്ദാക്കി: വെട്ടിലായി സ്ഥലമുടമകള്‍; പലരും പുതിയ സ്ഥലത്തിന് അഡ്വാന്‍സ് നല്‍കിയവര്‍

എരുമേലി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം റദ്ദാക്കിയതോടെ ഫീല്‍ഡ് സര്‍വേ മുടങ്ങി. ചെറുവള്ളി എസ്റ്റേറ്റിനു പുറത്തുള്ള സ്വകാര്യ ഭൂമിയിലെ കെട്ടിടങ്ങളുടെയും മരങ്ങളുടെയും കണക്കെടുക്കുന്ന ജോലികളാണു നടന്നത്. സര്‍വേ പൂര്‍ത്തിയാക്കിയ ഭൂമിയുടെയും കെട്ടിടങ്ങളുടെയും മരങ്ങളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ജോലിയും നടന്നിരുന്നു. ഇനി കലക്ടറുടെ നിര്‍ദേശമനുസരിച്ചേ ഇക്കാര്യങ്ങളില്‍ റവന്യൂ വകുപ്പ് തുടര്‍നടപടി സ്വീകരിക്കൂ. നിയമനടപടി നടക്കുന്നതിനാല്‍ ചെറുവള്ളി എസ്റ്റേറ്റിനുള്ളില്‍ ഫീല്‍ഡ് സര്‍വേ ഉള്‍പ്പെടെ ജോലികള്‍ക്ക് എസ്റ്റേറ്റ് അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല.
സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതോടെ വെട്ടിലായത് സ്ഥലമുടമകളാണ്. മണിമല, എരുമേലി തെക്ക് ഉള്‍പ്പെട്ട 160 ഏക്കര്‍ സ്വകാര്യഭൂമിയും എസ്റ്റേറ്റിനൊപ്പം ഏറ്റെടുക്കുന്നുണ്ട്. ഈ വസ്തുക്കളുടെ ഫീല്‍ഡ് സര്‍വേ ഇതിനോടകം 2 തവണ നടത്തി. സ്ഥലവും വീടും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ചിന്തിച്ച് പലരും ഇവിടെനിന്ന് മാറിത്താമസിക്കുന്നതിനു വേറെ സ്ഥലവും വീടും കണ്ടെത്തുകയും ചെയ്തു. പുതിയ വീടിനും സ്ഥലത്തിനും അഡ്വാന്‍സ് നല്‍കിയവരുമുണ്ട്.
സ്ഥലമേറ്റെടുക്കല്‍ നടപടി തുടങ്ങിയതിനാല്‍ സ്ഥലമുടമകള്‍ക്ക് സ്വന്തം വസ്തുക്കളില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്താനുമാവില്ല. ഈ സ്ഥലം വില്‍ക്കാനും ഈടു വച്ച് വായ്പയെടുക്കാനും കഴിയാത്ത സ്ഥിതിയാണ്. വിമാനത്താവളത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ കാര്‍ഗോ, വെയര്‍ഹൗസുകള്‍, സ്റ്റോര്‍, ഹോട്ടലുകള്‍, കാര്‍ പാര്‍ക്കിങ് തുടങ്ങിയവ പൂര്‍ണമായും ചെറുവള്ളി എസ്റ്റേറ്റിനുള്ളില്‍ തന്നെ ആയിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments