Monday, April 6, 2026
Google search engine
HomeNewsKerala News'എല്ലാം സഖാവ് പറയും, ഞാന്‍ ഒപ്പിട്ടു'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിനെതിരേ വിജയകുമാറിന്റെ മൊഴി

‘എല്ലാം സഖാവ് പറയും, ഞാന്‍ ഒപ്പിട്ടു’; ശബരിമല സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിനെതിരേ വിജയകുമാറിന്റെ മൊഴി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരേ നല്‍കിയ മൊഴികളിലുറച്ച് എന്‍. വിജയകുമാര്‍. പത്മകുമാര്‍ സഖാവാണ് ബോര്‍ഡിലെ പ്രധാനകാര്യങ്ങള്‍ പറയാറുള്ളതെന്നും സ്വര്‍ണപ്പാളികള്‍ കൊണ്ടുപോകുന്നതും ബോര്‍ഡില്‍ പറഞ്ഞത് പത്മകുമാറാണെന്നുമാണ് വിജയകുമാര്‍ ആവര്‍ത്തിച്ച് മൊഴി നല്‍കിയത്.
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്നു രേഖപ്പെടുത്തി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയ കേസില്‍ മുന്‍ ഭരണസമിതി അംഗമായ എന്‍. വിജയകുമാറിനെ (അഡ്വ. പാറവിള വിജയകുമാര്‍) കഴിഞ്ഞദിവസമാണ് എസ്ഐടി അറസ്റ്റ്ചെയ്തത്. കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ കോന്നി എംഎല്‍എയുമായ എ. പത്മകുമാറിനൊപ്പം 2019-ലെ ഭരണസമിതിയിലുണ്ടായിരുന്ന സിപിഎം നേതാവാണ് വിജയകുമാര്‍. നേരത്തേ വിജയകുമാറിനെയും ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന കെ.പി. ശങ്കര്‍ദാസിനെയും എസ്ഐടി ചോദ്യംചെയ്തിരുന്നു. ഈ ചോദ്യംചെയ്യലിന് പിന്നാലെയാണ് എ. പത്മകുമാറിനെ കേസില്‍ അറസ്റ്റ്ചെയ്തത്. ഇതിനുപിന്നാലെയാണ് എന്‍. വിജയകുമാറും കേസില്‍ അറസ്റ്റിലായത്.
സ്വര്‍ണക്കൊള്ളയില്‍ ബോര്‍ഡിലെ അംഗങ്ങള്‍ക്ക് പങ്കൊന്നുമില്ലെന്നാണ് വിജയകുമാറിന്റെ മൊഴി. എല്ലാകാര്യവും തീരുമാനിക്കുന്നത് പത്മകുമാറായിരുന്നു. 2019-ല്‍ പത്മകുമാര്‍ അധ്യക്ഷനായ ഭരണസമിതിയില്‍ അദ്ദേഹത്തിന്റെ അപ്രമാദിത്വമായിരുന്നു. ബോര്‍ഡില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതും തീരുമാനമെടുക്കുന്നതും പത്മകുമാറാണ്. സ്വര്‍ണപ്പാളി അറ്റക്കുറ്റപ്പണിക്ക് കൊണ്ടുപോകുന്നതായി പറഞ്ഞതും അദ്ദേഹമാണ്. പത്മകുമാര്‍ സഖാവാണ് എല്ലാകാര്യങ്ങളും പറഞ്ഞത്. മിനിട്സ് വായിച്ചുനോക്കാതെ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തത്. ഇത് പ്രശ്നമാകുമെന്ന് അറിഞ്ഞില്ല. അല്ലാതെ സ്വര്‍ണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്നും വിജയകുമാറിന്റെ മൊഴിയിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments