Tuesday, April 14, 2026
Google search engine
HomeSportഖാലിദ് ജമീലിന്റെ ടീമില്‍ സുനില്‍ ഛേത്രിയില്ല; സഹലും ജിതിനും സാധ്യതാ ടീമില്‍

ഖാലിദ് ജമീലിന്റെ ടീമില്‍ സുനില്‍ ഛേത്രിയില്ല; സഹലും ജിതിനും സാധ്യതാ ടീമില്‍

ന്യൂഡല്‍ഹി: പുതിയ ദേശീയ പരിശീലകന്‍ ഖാലിദ് ജമീലിന്റെ ടീമില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയില്ല! 29 മുതല്‍ തജിക്കിസ്ഥാനിലും ഉസ്‌ബെക്കിസ്ഥാനിലുമായി നടക്കുന്ന കാഫാ നേഷന്‍സ് കപ്പിനുള്ള 35 അംഗ സാധ്യതാ ടീമിലാണ്, വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇന്ത്യന്‍ ദേശീയ ടീമിലേക്കു വന്ന നാല്‍പത്തിയൊന്നുകാരന്‍ സുനില്‍ ഛേത്രിയുടെ പേരില്ലാത്തത്.

ഐഎസ്എല്‍ ക്ലബ് ബെംഗളൂരു എഫ്‌സിയുടെ താരമായ ഛേത്രി ഇല്ലെങ്കിലും ടീമില്‍നിന്നു ഗോളി ഗുര്‍പ്രീത് സിങ് സന്ധു ഉള്‍പ്പെടെ 5 പേരെ ഖാലിദ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ താരങ്ങള്‍ മോഹന്‍ ബഗാനില്‍നിന്നാണ്; 7 പേര്‍.

മുന്‍ ഇന്ത്യന്‍ കോച്ച് മനോലോ മാര്‍ക്കേസിന്റെ അഭ്യര്‍ഥന പ്രകാരം വിരമിക്കല്‍ പിന്‍വലിച്ച ഛേത്രി അതിനു ശേഷം ഇന്ത്യയ്ക്കായി 3 മത്സരങ്ങളാണു കളിച്ചത്. ഒന്നില്‍ ടീം ജയിച്ചു. ഛേത്രിയെ ഒഴിവാക്കിയതിനെക്കുറിച്ച് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനോ കോച്ചോ പ്രതികരിച്ചിട്ടില്ല.

29ന് തജിക്കിസ്ഥാന്‍, സെപ്റ്റംബര്‍ ഒന്നിന് ഇറാന്‍, നാലിന് അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, എം.എസ്. ജിതിന്‍ എന്നിവര്‍ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ച സാധ്യതാ ടീമിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments