Sunday, April 12, 2026
Google search engine
HomeNewsKerala Newsപ്രണയംനടിച്ച് 14-കാരിയെ ഗര്‍ഭിണിയാക്കി,ബസ് ഡ്രൈവര്‍ പിടിയില്‍, കടത്തിക്കൊണ്ടുപോയത് സ്‌കൂളില്‍ പോകവേ

പ്രണയംനടിച്ച് 14-കാരിയെ ഗര്‍ഭിണിയാക്കി,ബസ് ഡ്രൈവര്‍ പിടിയില്‍, കടത്തിക്കൊണ്ടുപോയത് സ്‌കൂളില്‍ പോകവേ

ചാരുംമൂട് (ആലപ്പുഴ): പതിന്നാലുവയസ്സുള്ള വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നൂറനാട് പാറ്റൂര്‍ നിരഞ്ജനം വീട്ടില്‍ രഞ്ജുമോനെ (35) നൂറനാട് പോലീസ് അറസ്റ്റുചെയ്തു. പടനിലം വഴിയുള്ള സ്വകാര്യബസിലെ ഡ്രൈവറായ പ്രതി വിദ്യാര്‍ഥിനിയെ സ്നേഹംനടിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

സ്‌കൂളില്‍പ്പോയ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ നൂറനാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ഗര്‍ഭിണിയായെന്നും പ്രതി ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചതായും കണ്ടെത്തി.

ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ മിഥുന്‍, സീനിയര്‍ സിപിഒമാരായ രജീഷ്, സിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ മനുകുമാര്‍, വിമല്‍ എന്നിവരെ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മാവേലിക്കര കോടതി റിമാന്‍ഡുചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments