ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപം 7-ാം ദിവസമായ 26.11.2025ൽ തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിൻ്റെയും, സജിഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെയും മുഖ്യകാർമി കത്വത്തിൽ വിശേഷാൽ പുഷ്പാഞ്ജലിയും, പ്രത്യേക പൂജകളും, നിവേദ്യങ്ങളും നടത്തുകയും തുടർന്ന് വേദപണ്‌ഡിതന്മാർ ക്ഷേത്ര ചെറു ചുറ്റിനുള്ളിലും വേദജപം, സൂക്തജപം എന്നിവ പാരായണം നടത്തി. ശ്രീലകത്ത് തന്ത്രിമാർ വേദജപം നടത്തി. വേദഘോഷങ്ങളാൽ പരിസരം മുഖരിതമായിരുന്നു. ക്ഷേത്ര
വലിയലങ്കാരവും, എല്ലാ ക്ഷേത്രനടയിൽ മാലകെട്ടി അലങ്കാരവും ഉണ്ടായിരുന്നു. രാവിലെ 07.30 മണിക്ക് പൂയ്യംതിരുനാൾ ഗൗരി പാർവ്വതി ഭായി, അശ്വതിതിരുനാൾ ഗൗരി ലക്ഷ്‌മി ബായി എന്നിവർ ക്ഷേത്രദർശനത്തി നായും, വേദജപങ്ങൾ ശ്രവിക്കാനായും വന്നിരുന്നു. ജപക്കാർക്ക് യോഗത്തുപോറ്റിമാർ ദക്ഷിണ നൽകി.
വൈകുന്നേരം 04.00 മണിക്ക് ശ്രീപത്മനാഭ ഭക്തമണ്‌ഡലിയുടെയും, ഭക്തജനങ്ങളുടെയും പൊതു സഹസ്രനാമജപം ശീവേലിപ്പുരയിൽ നടന്നു. തുടർന്ന് പത്മതീർത്ഥകുളത്തിൽ വേദപണ്‌ഡിതന്മാരുടെ ജലജപവും, രാത്രി 08.15 മണിക്ക് തിരുവോണം പൊന്നും ശ്രീബലി എഴുന്നള്ളിപ്പും ഉണ്ടായിരുന്നു.
മുറജപത്തിൻ്റെ 1 മുറ പൂർത്തിയാകുന്ന 27.12.2025ൽ രാവിലെ വേദ പാരായണങ്ങളും, സൂക്തങ്ങളും, സഹസ്രനാമജപങ്ങളും, പുരാണ ഇതിഹാസ 08.15 മണിക്ക് പാരായണങ്ങളും നടത്തുന്നതോടൊപ്പം പത്മനാഭസ്വാമിയുടെയും, തെക്കേടത്ത് നരസിംഹസ്വാമിയുടെയും, തിരുവമ്പാടി ശ്രീകൃഷ്‌ണസ്വാമിയുടെയും വിഗ്രഹങ്ങൾ അനന്തവാഹനത്തിൽ എഴുന്നള്ളിച്ച് ആദ്യത്തെ മുറശീവേലി നടത്തുന്നതാണ്. ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നതാണ്.
എല്ലാ ദിവസവും വൈകുന്നേരം 04.00 മണിക്ക് ശ്രീബലിപ്പുരയിൽ സഹസ്രനാമജപം നടത്തുന്നുണ്ട്. ടി ജപത്തിൽ പൊതു ഭക്തജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.




