Friday, June 5, 2026
Google search engine
HomeNewsKerala News'ഭയന്ന് ഓടിപ്പോകില്ല; പണപ്പെട്ടി കണ്ടിട്ടില്ല, വിളിച്ചിരുത്തി സംസാരിക്കാനുള്ള മര്യാദ കാണിക്കണം'

‘ഭയന്ന് ഓടിപ്പോകില്ല; പണപ്പെട്ടി കണ്ടിട്ടില്ല, വിളിച്ചിരുത്തി സംസാരിക്കാനുള്ള മര്യാദ കാണിക്കണം’

തൃശൂര്‍: മേയര്‍ പദവിക്ക് പണപ്പെട്ടി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനു പിന്നാലെ തൃശൂര്‍ ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ലാലി ജെയിംസ്. കാര്യങ്ങള്‍ പറയുമ്പോള്‍ സസ്‌പെന്‍ഡ് ചെയ്യുകയല്ല വിളിച്ചിരുത്തി സംസാരിക്കാനുള്ള മര്യാദയാണ് കാട്ടേണ്ടതെന്നാണ് ലാലിയുടെ ആദ്യ പ്രതികരണം. ഇപ്പോഴത്തെ നടപടി ശിരസ്സാവഹിക്കും, സസ്‌പെന്‍ഡ് ചെയ്തതില്‍ ഭയന്നു താന്‍ ഓടിപ്പോകില്ലെന്നും പാര്‍ട്ടിക്കൊപ്പം എന്നും നില്‍ക്കുമെന്നും ലാലി പറഞ്ഞു.

സ്ഥാനമോഹിയല്ല പക്ഷേ അനീതിക്കെതിരെ എന്നും പ്രതികരിച്ചിട്ടുണ്ട്. മേയര്‍ പദവിയെ കുറിച്ച് കേട്ട അനീതി പൊതുജനത്തെ അറിയിക്കുകയാണ് ചെയ്തത്. ഫണ്ട് വേണമെന്ന് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നു എന്നാല്‍, പറ്റില്ലെന്നു അറിയിച്ചിരുന്നതായും ലാലി പറഞ്ഞു. മേയര്‍പദവിക്കു പണപ്പെട്ടി നല്‍കിയെന്നതു കേട്ട കാര്യം മാത്രമാണ്, അല്ലാതെ താന്‍ പണപ്പെട്ടി കണ്ടിട്ടില്ലെന്നും ലാലി ജെയിംസ് പറഞ്ഞു.

വെള്ളിയാഴ്ച നടന്ന തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ലാലി ജെയിംസ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. പെട്ടിയില്‍ കാശെത്തിച്ചവര്‍ക്ക് മേയര്‍ പദവി വിറ്റെന്നും മേയര്‍ സ്ഥാനത്തേയ്ക്ക് കൂടുതല്‍ കൗണ്‍സിലര്‍മാരും തന്റെ പേരാണ് മുന്നോട്ടുവച്ചതെന്നും ലാലി പറഞ്ഞിരുന്നു. 4 വട്ടം കൗണ്‍സിലറായ തനിക്കു മേയര്‍ പദവിക്ക് അര്‍ഹതയുണ്ടെന്നും എന്നാല്‍ സാധാരണക്കാരി ആയതിനാല്‍ പരിഗണിച്ചില്ലെന്നും ലാലി പറഞ്ഞിരുന്നു. വിവാദ പ്രസ്താവനയെ തുടര്‍ന്നു വെള്ളിയാഴ്ച രാത്രിയാണ് ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ഡിസിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments