ഓലണ്ടന്‍: ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനെതിരെ ഏഴു യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത്. ഗ്രീന്‍ലന്‍ഡിനുവേണ്ടി ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റേ ഫ്രെഡ്റിക്സനെ പിന്തുണച്ച് യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, ജര്‍മനി, പോളണ്ട് എന്നീ രാജ്യങ്ങളുടെ നേതാക്കളാണു പ്രസ്താവനയിറക്കിയത്. ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപിന് ഒരു അധികാരവുമില്ലെന്നായിരുന്നു മെറ്റേ ഫ്രെഡ്റിക്സന്റെ പ്രസ്താവന.
ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമാണു ഗ്രീന്‍ലന്‍ഡ്. വെനസ്വേലയിലെ കടന്നുകയറ്റത്തിനു പിന്നാലെയാണു ഗ്രീന്‍ലന്‍ഡ് അമേരിക്കയുടേതാണെന്ന അവകാശവാദം ട്രംപ് ആവര്‍ത്തിച്ചത്. ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കുമെന്ന് മുന്‍പും ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു.




