Sunday, April 19, 2026
Google search engine
Homeകാർഷിക സ്റ്റാർട്ടപ്പുകൾക്ക് അവസരം: KAU RABI 2026 പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാർഷിക സ്റ്റാർട്ടപ്പുകൾക്ക് അവസരം: KAU RABI 2026 പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള റഫ്‌ത്താർ അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ (RABI) വഴി കാർഷിക സംരംഭകത്വ വികസനത്തിന് പിന്തുണ നൽകുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. PM-RKVY പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതികൾ യുവ സംരംഭകരെയും വിദ്യാർത്ഥികളെയും ലക്ഷ്യമിടുന്നതാണ്. KAU RAISE 2026 (Realising and Augmenting Innovations for Start-up Enterprises) എന്ന അഗ്രിപ്രുണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാമും, KAU PACE 2026 (Promotion of Agriculture through Commercialization and Entrepreneurship) എന്ന സ്റ്റാർട്ടപ്പ് ഇൻക്യൂബേഷൻ പ്രോഗ്രാമുമാണ് പ്രധാനമായും നടപ്പിലാക്കുന്നത്. കാർഷിക മേഖലയിലെ പുതുമയാർന്ന ആശയങ്ങളുള്ള യുവാക്കൾക്കും വിദ്യാർത്ഥികൾക്കും അവരുടെ ആശയങ്ങളെ പ്രോട്ടോടൈപ്പുകളാക്കി വികസിപ്പിക്കാനും സംരംഭങ്ങളാക്കി മാറ്റാനും ഈ പദ്ധതികൾ വഴി അവസരം ലഭിക്കും. RAISE 2026 പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആശയങ്ങളെ പ്രോട്ടോടൈപ്പുകളാക്കി വികസിപ്പിക്കുന്നതിനായി ₹5 ലക്ഷം വരെ ഗ്രാന്റും, വിദ്യാർത്ഥികൾക്ക് ₹4 ലക്ഷം വരെ ധനസഹായവും ലഭിക്കും; വിള സംരക്ഷണം, ഭക്ഷ്യ സംസ്‌കരണ മേഖല, കാർഷിക വിതരണ ശൃംഖല വികസനം, കൃത്യതാ കൃഷി (Precision Farming), ജൈവ കൃഷി, കാർഷിക യന്ത്രവൽക്കരണം, കാർഷിക മേഖലയിലെ കൃത്രിമ ബുദ്ധിയുടെ പ്രയോഗങ്ങൾ, നൈസർഗിക വിഭവ സംരക്ഷണം എന്നിവ ഉൾപ്പെടുന്ന വിവിധ കാർഷിക അനുബന്ധ മേഖലകളിലെ പുതുമയാർന്ന ആശയങ്ങൾക്ക് പദ്ധതിയിൽ മുൻഗണന നൽകും.
PACE 2026 പദ്ധതിയിൽ ഇതിനകം പ്രോട്ടോടൈപ്പ് ഘട്ടത്തിൽ എത്തിയ സ്റ്റാർട്ടപ്പുകൾക്ക് വിപണിയിലേക്ക് എത്തുന്നതിനും വ്യാപാരവത്കരണത്തിനുമായി ₹25 ലക്ഷം വരെ ധനസഹായം ലഭ്യമാക്കുന്നു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതികവും ബിസിനസ് വികസനത്തിനുമുള്ള സമഗ്ര പിന്തുണ, ആധുനിക ഇൻക്യൂബേഷൻ സൗകര്യങ്ങൾ, സംരംഭകത്വ പരിശീലന പരിപാടികൾ എന്നിവ നൽകുന്നതോടൊപ്പം സംരംഭങ്ങളെ വിപണിയിലേക്ക് എത്തിക്കുന്നതിനായി ആവശ്യമായ സാമ്പത്തിക സഹായവുമാണ് ലഭ്യമാകുന്നത്.
അപേക്ഷകൾ 2026 മേയ് 16-ന് വൈകുന്നേരം 4 മണി വരെ ഓൺലൈൻ ഫോമുകൾ വഴിയോ അല്ലെങ്കിൽ ഇമെയിൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് rabi.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ rabi@kau.in എന്ന ഇമെയിലിലേക്കോ ബന്ധപ്പെടാവുന്നതാണ്; ഫോൺ: 9778436265, 0487-2438332.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments